Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USTragedy

America

തീപിടിത്തം; യുഎസിൽ മൂന്നംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

ഒ​ഹാ​യോ: വൂ​സ്റ്റ​റി​ലു​ള്ള ഇ​ക്കോ​ണോ ലോ​ഡ്ജ് മോ​ട്ട​ലി​ലു​ണ്ടാ​യ അ​തി​ദാ​രു​ണ​മാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ ഇ​ന്ത്യ​ൻ കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഖേ​ഡ സ്വ​ദേ​ശി​ക​ളാ​യ ഹി​തേ​ഷ്ഭാ​യ് സു​താ​ർ, ഭാ​ര്യ ഹി​നാ​ബെ​ൻ, മ​ക​ൾ ഇ​ഷാ​നി(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗു​ജ​റാ​ത്തി​ലെ ഖേ​ദ ജി​ല്ല​യി​ലെ ന​ഡി​യാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് യു​എ​സി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ഹി​തേ​ഷ്ഭാ​യ് ജോ​ലി ചെ​യ്തി​രു​ന്ന ഇ​തേ മോ​ട്ട​ലി​ൽ ത​ന്നെ​യാ​ണ് കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​തും.

പ്രാ​ദേ​ശി​ക​സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്ന് തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. എ​ന്നാ​ൽ, കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട ഹി​തേ​ഷും കു​ടും​ബ​വും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്ന് തീ​യും പു​ക​യും പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഹി​തേ​ഷ് റി​സ​പ്ഷ​നി​ൽ വി​ളി​ച്ച് സ​ഹാ​യം​തേ​ടി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. തു​ട​ർ​ന്ന് ഇ​വ​രോ​ട് അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്കാ​നും കു​ളി​മു​റി​യി​ൽ ക​യ​റി വെ​ള്ളം തു​റ​ന്നു​വി​ടാ​നു​മാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ച​ത്.

ഇ​ത​നു​സ​രി​ച്ച് കു​ടും​ബം കു​ളി​മു​റി​യി​ൽ അ​ഭ​യം തേ​ടി​യെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മ​യ​ത്തി​ന് ഇ​വ​രു​ടെ മു​റി​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. ക​ന​ത്ത പു​ക ശ്വ​സി​ച്ച് ശ്വാ​സം​മു​ട്ടി​യാ​ണ് മൂ​വ​രും മ​ര​ണ​പ്പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തീ ​നി​യ​ന്ത്ര​ണ​വിധേ​യ​മാ​ക്കി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴേ​ക്കും മൂ​വ​രെ​യും മ​രി​ച്ച​നി​ല​യി​ലാ​ണ് ക​ണ്ട​ത്.

Latest News

Corehub Up